11:17pm 08 September 2026
NEWS
അദ്ധ്യാപക പരിശീലനം നടത്തി
14/03/2026  09:23 PM IST
nila
അദ്ധ്യാപക പരിശീലനം നടത്തി

 

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സൺഡേസ്കൂളിൻ്റെ നേതൃത്വത്തിൽ ബഥേൽ അരമനയിൽ  അദ്ധ്യാപക പരിശീലനം നടത്തി. അദ്ധ്യാപക പരിശീലനം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി ഉത്ഘാടനം ചെയ്തു. കാലാനുസൃതമായ മാറ്റങ്ങൾ പഠന പ്രകൃയയിൽ വരുത്തിയെങ്കിൽ മാത്രമേ വിദ്യാർത്ഥി കേന്ദ്രീകൃത പഠനം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ടിജു ഏബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പരിശീലന ക്ലാസിന് വൈദിക സെമിനാരി അദ്ധ്യാപകൻ ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് നേതൃത്വം നല്കി. "ഉണർന്നിരിപ്പീൻ, അനുഗ്രഹീതരാകാം ( 1 പത്രോസ് 5:8)" എന്നതായിരുന്നു മുഖ്യചിന്താവിഷയം. ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം , സെക്രട്ടറി കെ.വി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജിജി പണിക്കർ , ജോർജ് വർഗീസ്, വിജു വി. ബി, റെയ്ച്ചൽ രാജൻ, കെ.എ ഏബ്രഹാം, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ സുനിൽ സി. വർഗീസ്, സുനിമോൾ ഡി, ബിൻസി ജേക്കബ്, തോമസ് കുട്ടി കല്ലറ, തോമസ് ശാമുവേൽ എന്നിവർ പ്രസംഗിച്ചു.  ഭദ്രാസനത്തിലെ എല്ലാ സൺഡേസ്കൂൾ യൂണിറ്റുകളിൽ നിന്നും അദ്ധ്യാപകർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img